സാന്റ്നറിൽ പ്രതീക്ഷയോടെ വില്ല്യംസൺ

kane-williamson-jpg-image-784-410

കാൻപൂർ∙ ഇന്ത്യയിൽ ആദ്യമായി പരമ്പരയ്ക്കെത്തിയ മിച്ചൽ സാന്റ്നർ കാഴ്ചവച്ച ഓൾറൗണ്ട് മികവാണ് ആദ്യ ടെസ്റ്റിലെ തോൽവിയിലും ന്യൂസീലൻഡിനു പ്രതീക്ഷ നൽകുന്നതെന്നു ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ. ഇന്ത്യൻ സ്പിന്നർമാർ തകർത്താടിയ മൽസരത്തിന്റെ ആദ്യ ഇന്നിങ്സിൽ 32 റൺസും രണ്ടാം ഇന്നിങ്സിൽ 71 റൺസും നേടിയ സാന്റ്നർ അഞ്ചു വിക്കറ്റും സ്വന്തമാക്കി. ‘‘അസാമാന്യ പ്രകടനമായിരുന്നു സാന്റ്നറിന്റേത് . ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായാണ് സാന്റ്നർ ടെസ്റ്റിനെത്തുന്നത്.