മോഹൻലാൽ–മേജർ രവി ചിത്രം; 1971, ബിയോണ്ട് ബോര്‍ഡേർസ്

major-ravi-mohanlal

മോഹൻലാലിനെ നായകനാക്കി മേജർ രവിയുടെ പട്ടാളചിത്രം വരുന്നു. ഇന്ത്യ-പാകിസ്ഥാൻ യുദ്ധ സമയത്തെ സംഭവവികാസങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന് 1971, ബിയോണ്ട് ബോര്‍ഡേർസ് എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ 71 വാർ എന്നായിരുന്നു പേര് നൽകിയിരുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്ത്യ-പാക് യുദ്ധ സമയത്ത് രാജസ്ഥാൻ മേഖലയിൽ നടന്ന സംഭവമാണ് ചിത്രത്തിന് ആസ്പദമാകുന്നത്. യഥാർഥത്തിൽ നടന്ന ഒരു സംഭവമാണ് ചിത്രമാകുന്നത്