യൂത്ത് കോൺഗ്രസ്– പൊലീസ് സംഘർഷം; ലാത്തിച്ചാർജ്, കണ്ണീർ‌വാതകം– വിഡിയോ

fighting-fascism-kerala-sio

തിരുവനന്തപുരം ∙ സ്വാശ്രയ കരാർ വിഷയത്തിൽ നിയമസഭയ്ക്കുപുറത്ത് സമരം ശക്തമാക്കി യൂത്ത് കോൺഗ്രസ്.കെഎസ്‍യുവും യൂത്ത് കോൺഗ്രസും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പ്രവർത്തകർ പൊലീസിനുനേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസ് പ്രവർത്തകർക്കുനേരെ ഗ്രനേഡും കണ്ണീർവാതകവുംപ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സെക്രട്ടേറിയറ്റിനു സുരക്ഷ വർധിപ്പിച്ചു.